ഗ്യാസ് റൗണ്ട്എബൗട്ട് മുതൽ ബിലാദ് സൂർ വരെയുള്ള ഡ്യുവൽ കാരിയേജ്‌വേ പദ്ധതി; നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഒമാൻ

മസ്‌കത്ത്: ഖുറിയാത്ത്-സുർ റോഡിനെ സുൽത്താൻ തുർക്കി ബിൻ സെയ്ദ് റോഡുമായി ബന്ധിപ്പിക്കുന്ന ഗ്യാസ് റൗണ്ട് എബൗട്ട് മുതൽ ബിലാദ് സൂർ വരെ നീളുന്ന ഡ്യുവൽ കാരിയേജ് വേ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കുന്നതിനും സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ ഗ്യാസ് റൗണ്ട് എബൗട്ട് മുതൽ ബിലാദ് സൂർ റൗണ്ട് എബൗട്ട് വരെയുള്ള ഖുറിയാത്ത്-സുർ റോഡിന്റെ ഇരട്ടിപ്പിക്കൽ പൂർത്തിയാക്കുന്നതിനുമുള്ള ശ്രമങ്ങൾ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം തുടരുകയാണ്.

പദ്ധതി 75% പൂർത്തീകരണ നിരക്ക് കൈവരിച്ചു. മൊത്തം ചെലവ് 6 ദശലക്ഷം ഒമാൻ റിയാലിലധികം കവിഞ്ഞുവെന്നും 11.4 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ ആദ്യ ഭാഗത്തിന്റെ എല്ലാ ജോലികളും പൂർത്തിയായെന്നും അധികൃതർ വ്യക്തമാക്കി. ലൈറ്റിംഗ്, മെറ്റൽ ബാരിയറുകൾ സ്ഥാപിക്കൽ എന്നിവ ഉൾപ്പെടെയുള്ള ജോലികളാണ് പൂർത്തിയായത്.