ഒമാനിൽ കനത്ത ചൂട്; വിവിധ ഭാഗങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു

മസ്‌കത്ത്: ഒമാനിൽ കനത്ത ചൂട്. ഒമാന്റെ വിവിധ ഭാഗങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില 41.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

ഒമാനിൽ വേനൽക്കാലം നേരത്തെ എത്തിയതിന്റെ സൂചനകളാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. അതേസമയം, വേനൽ കടുക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതത്തിനെതിരെയും മറ്റും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശം നൽകിയിട്ടുണ്ട്.

സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ പുറത്തുവിട്ട ഏപ്രിൽ 24 വെള്ളിയാഴ്ചയിലെ കണക്കുകൾ പ്രകാരം ദിമ വത്തായീനിലാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 41.9°C ആണ് ഇവിടെ രേഖപ്പെടുത്തിയ താപനില.