
മസ്‌കത്ത്: 2025 ൽ മസ്‌കത്തിൽ 661 റെസിഡൻഷ്യൽ തീപിടുത്ത കേസുകൾ റിപ്പോർട്ട് ചെയ്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി. വൈദ്യുത ഉപകരണങ്ങളുടെ ദുരുപയോഗം, അശ്രദ്ധ, മോശം ഇൻസ്റ്റാളേഷനുകൾ, വൈദ്യുത സർക്യൂട്ടുകളുടെ ഓവർലോഡിംഗ് എന്നിവയാണ് റെസിഡൻഷ്യൽ തീപിടുത്ത കേസുകളുടെ പ്രധാന കാരണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വ്യക്തമാക്കി.
വിവിധ ഗവർണറേറ്റുകളിലായി റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ 1,714 തീപിടുത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ജനസംഖ്യാ വർധനവും ഉയർന്ന നഗര സാന്ദ്രതയും കാരണം മസ്‌കത്തിലാണ് ഏറ്റവും കൂടുതൽ തീപിടുത്തങ്ങൾ ഉണ്ടായത്. പാചകവാതകത്തിന്റെ ദുരുപയോഗം, അവഗണന, തീജ്വാല സ്രോതസ്സുകളിൽ മേൽനോട്ടം വഹിക്കാതിരിക്കൽ എന്നിവയാണ് തീപിടുത്തത്തിന്റെ മറ്റ് കാരണങ്ങൾ.




