
സലാല: ഒമാനിൽ ആദ്യമായി യുഎൻ ദുരന്ത പ്രതിരോധ കേന്ദ്ര പദവി നേടി സലാല. ഐക്യരാഷ്ട്രസഭയുടെ ദുരന്തസാധ്യതാ നിയന്ത്രണ ഓഫീസിന്റെ ‘മേക്കിങ് സിറ്റീസ് റെസിലെന്റ് 2030’ എന്ന പരിപാടിയുടെ കീഴിലാണ് സലാലയ്ക്ക് അംഗീകാരം ലഭിച്ചത്. ഈ അംഗീകാരം നേടുന്ന ജിസിസിയിലെ രണ്ടാമത്തേതും അറബ് ലോകത്തിലെ മൂന്നാമത്തെതുമായ നഗരമാണ് സലാല.
സഈദ് ബിൻ സാലിം അൽ ഹാരിസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സലാല നഗരത്തിന് അംഗീകാരം ലഭിക്കാനായി പ്രവർത്തിച്ചത്. ഇതിനായി ഐക്യരാഷ്ട്രസഭ ഏജൻസിയുമായി ചേർന്ന് കൃത്യമായ പ്രക്രിയ നടപ്പാക്കി. അപകടസാധ്യതാ അവബോധ കാമ്പയിനുകൾ, പ്രതിരോധശേഷി മാനദണ്ഡങ്ങൾ വികസന ആസൂത്രണത്തിന്റെ ഭാഗമാക്കൽ, നിരീക്ഷണ മാർഗങ്ങൾ നടപ്പാക്കൽ തുടങ്ങിയവയാണ് നടപ്പിലാക്കിയത്.




