ഒമാനിൽ 9 പേർക്ക് കൂടി കോവിഡ് ; 8 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

covid updates oman

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,612 ആയി. ഇതിൽ 3,00,047 പേരും രോഗമുക്തരായിട്ടുണ്ട്. പുതിയതായി 8 പേർക്ക് രോഗം ഭേദമായി. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. കോവിഡിനെ തുടർന്ന് പുതിയ മരണങ്ങളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 4113 പേർക്കാണ് ഒമാനിൽ കോവിഡ് ബാധിതരായി ജീവൻ നഷ്ടമായത്. നിലവിൽ 2 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്.