ഒമാനിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അൽ ഹംറ വിലായത്തിൽ

മസ്കത്ത്: ഒമാനിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് അൽ ദഖിലിയ ഗവർണറേറ്റിലെ അൽ ഹംറ
വിലായത്തിൽ. 2026 ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 24 വരെയുള്ള മൂന്ന് ദിവസങ്ങളിൽ 28 മില്ലിമീറ്റർ മഴ പെയ്തു.

കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം (MAFWR) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഓഗസ്റ്റ് 22 മുതൽ 24 വരെയുള്ള കാലയളവിൽ അൽ ഹംറയിലെ വിലായത്തിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. തുടർന്ന് അൽ ബുറൈമി ഗവർണറേറ്റിലെ അൽ ബുറൈമി വിലായത്ത്, അൽ ദഹിറ ഗവർണറേറ്റിലെ ഇബ്രി, അൽ ദഖിലിയ ഗവർണറേറ്റിലെ നിസ്വ എന്നിവിടങ്ങളിൽ 19 മില്ലിമീറ്റർ വീതം മഴ പെയ്തു. ദോഫാർ ഗവർണറേറ്റിലെ വിലായത്ത് സലാലയിൽ 14 മില്ലിമീറ്റർ മഴ പെയ്തു.

ദോഫാർ ഗവർണറേറ്റിലെ തഖ വിലായത്തിൽ 9 മില്ലീമീറ്ററും, നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ അൽ ഖാബിലി വിലായത്തിൽ 8 മില്ലീമീറ്ററും മഴ ലഭിച്ചു.