
മസ്കത്ത്: തൊഴിൽ, താമസ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഒമാനിൽ നൂറിലേറെ പ്രവാസികൾ അറസ്റ്റിൽ. തൊഴിൽ, വിദേശ താമസ നിയമങ്ങൾ ലംഘിച്ചതിനും പൊതു ധാർമ്മികതയ്ക്കും മാന്യതയ്ക്കും വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിനും വിവിധ ഏഷ്യൻ, ആഫ്രിക്കൻ രാജ്യക്കാരായ 108 പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. മസ്കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡ്, സ്പെഷ്യൽ ടാസ്ക് പോലീസ് കമാൻഡുമായി സഹകരിച്ചായിരുന്നു അറസ്റ്റ്. അറസ്റ്റിലായവരിൽ 24 പുരുഷന്മാരും 84 സ്ത്രീകളും ഉൾപ്പെടുന്നു.




