പൊതുനിരത്തുകളിൽ അപകടകരമായ വാഹന സ്റ്റണ്ടുകൾ; നിസ്വയിൽ പത്ത് പേർ അറസ്റ്റിൽ

മസ്‌കത്ത്: നിയമവിരുദ്ധ കാർ റേസുകളിൽ പങ്കെടുക്കുകയും പൊതുനിരത്തുകളിൽ അപകടകരമായ വാഹന സ്റ്റണ്ടുകൾ നടത്തുകയും ചെയ്ത പത്ത് പേർ ഒമാനിൽ അറസ്റ്റിൽ. നിസ്വ, ഇസ്‌കി വിലായത്തുകളിൽ നിന്നാണ് പത്ത് പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തത്. ഈ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് കാര്യമായ ശല്യമുണ്ടാക്കുകയും പ്രാദേശിക സമൂഹങ്ങൾക്കുള്ളിലെ സമാധാനം തകർക്കുകയും ചെയ്തു.

ഈ അശ്രദ്ധമായ ഡ്രൈവിംഗ് സംഭവങ്ങളിൽ ഉൾപ്പെട്ട എല്ലാ വ്യക്തികൾക്കെതിരെയും നിയമ നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് അധികാരികൾ സ്ഥിരീകരിച്ചു.