
മസ്കത്ത്: ഒമാൻ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ പ്രവർത്തനം ആരംഭിച്ചു. മസ്കത്തിലെ അൽ മൗജ് പ്രദേശത്താണ് ഒമാൻ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. വിദേശ നിക്ഷേപം ആകർഷിക്കാനും സാമ്പത്തിക സേവന മേഖല വിപുലീകരിക്കാനുമുള്ള ഒമാന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. സാമ്പത്തിക കാര്യങ്ങൾക്കായുള്ള ഉപപ്രധാനമന്ത്രിയും കേന്ദ്രത്തിന്റെ ചെയർമാനുമായ സയ്യിദ് ദി യസിൻ ബിൻ ഹൈതം ആൽ സഈദ് ആണ് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ആദ്യമായി രജിസ്റ്റർ ചെയ്ത 13 കമ്പനികൾക്ക് ചടങ്ങിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ കൈമാറി. കേന്ദ്രത്തിന്റെ കീഴിൽ ബിസിനസുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര, അന്താരാഷ്ട്ര കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2027 തുടക്കത്തിൽ സേവന ലൈസൻസുകൾ നൽകാനാണ് പദ്ധതി.




