ഒമാനിൽ സ്‌കൂൾ ബസ് അപകടം; ഏഴ് വയസ്സുകാരൻ മരിച്ചു

മസ്‌കത്ത്: ഒമാനിൽ സ്‌കൂൾ ബസ് അപകടത്തിൽ ഏഴ് വയസ്സുകാരൻ മരിച്ചു. അൽ ദഖിലിയ ഗവർണറേറ്റിലാണ് സംഭവം. വീടിന് സമീപമുള്ള വിദ്യാർത്ഥികളുടെ താൽക്കാലിക കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഷഹീം ബിൻ മസൂദ് ബിൻ സൗദ് അൽ റുമൈദിയാണ് മരിച്ചത്. കുട്ടിയുടെ വിയോഗത്തിൽ അൽ ദഖിലിയ ഗവർണറേറ്റിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ജനറൽ അനുശോചനം അറിയിച്ചു.