
മസ്കത്ത്: ഒമാനിൽ അൽ ബുറൈമിയിൽ എയർ കണ്ടീഷണർ മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. അൽ ബുറൈമി ഗവർണറേറ്റിലെ സുനൈനയിലെ വിലായത്തിലെ നിരവധി വീടുകളിൽ നിന്ന് എയർ കണ്ടീഷണറുകൾ മോഷ്ടിച്ചതിനാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.
പ്രതികൾക്കെതിരായ നിയമ നടപടികൾ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പോലീസ് (ആർഒപി) ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.




