
മസ്കത്ത്: വിവിധ മേഖലകളിലെ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് ഒമാനും ബ്രൂണെയും. ഒമാൻ സുൽത്താന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. വിസ കരാറിലും ഒമാനും ബ്രൂണെയും ഒപ്പുവെച്ചു. ഇസ്താന നൂറുൽ ഈമാൻ കൊട്ടാരത്തിൽ നടന്ന ഒപ്പുവെക്കൽ ചടങ്ങിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ബ്രൂണെ സുൽത്താൻ ഹാജി ഹസ്സനൽ ബോൾക്കിയയും പങ്കെടുത്തു.
നയതന്ത്ര, പ്രത്യേക, സേവന, ഔദ്യോഗിക പാസ്പോർട്ടുകൾ കൈവശമുള്ളവർക്കുള്ള പരസ്പര വിസ ഇളവുകൾ നൽകുന്ന കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. തൊഴിൽ, മാനവ വിഭവശേഷി വികസനം, ആരോഗ്യം, സമ്പദ് വ്യവസ്ഥ, തന്ത്രപരമായ ആസൂത്രണം, കൃഷി, മത്സ്യബന്ധനം എന്നീ മേഖലകളിലെ സഹകരണത്തിനായുള്ള ധാരണാപത്രങ്ങളിലും ഒപ്പുവച്ചു.




