മസ്കത്ത്: ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി ശിഹാബ് പനക്കലാണ് മരിച്ചത്. 44 വയസായിരുന്നു. റൂവിയിലാണ് സംഭവം. റൂവി വൽജയിൽ കോഫി ഷോപ്പ് നടത്തുകയായിരുന്നു ശിഹാബ്. നിലവിൽ ഖൗല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും.




