
മസ്കത്ത്: ദ്രാവക ഭക്ഷ്യ മാലിന്യങ്ങൾ സുരക്ഷിതമായി നിക്ഷേപിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി മസ്കത്ത് മുൻസിപ്പാലിറ്റി. പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് ദ്രാവക ഭക്ഷ്യ മാലിന്യങ്ങൾ സുരക്ഷിതമായി നിക്ഷേപിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
എണ്ണ ഉൾപ്പെടെയുള്ള ദ്രാവക ഭക്ഷ്യ മാലിന്യങ്ങൾ ചോർച്ചയില്ലാത്ത, പൊടിക്കിടക്കാത്ത കുപ്പികളിൽ നന്നായി മൂടി സീൽ ചെയ്ത ശേഷമേ മാലിന്യമായി തള്ളാവൂവെന്ന് മുൻസിപ്പാലിറ്റി അറിയിച്ചു. ഇത്തരം രീതികൾ മാലിന്യങ്ങൾ ചോർന്ന് പരിസര മലിനീകരണം ഉണ്ടാകുന്നത് തടയാനും നഗരത്തിലുടനീളമനുള്ള സുസ്ഥിര മാലിന്യ നിർമാർജന രീതികൾ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുമെന്നും അധികൃതർ വിശദീകരിച്ചു.




