
മസ്‌കത്ത്: മസ്‌കത്ത് രാജ്യാന്തര വിമാനത്താവളം ടെർമിനലിലേക്ക് പ്രവേശനം പരിമിതപ്പെടുത്തി. ഒമാൻ എർപോർട്ട്സ് ആണ് ഇക്കാര്യം അറിയിച്ചത്. സ്ഥിരീകരിച്ച വിമാന ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാർ (വിമാനം പുറപ്പെടുന്ന സമയം അടുത്തുവരുമ്പോൾ), സാധുവായ എയർപോർട്ട് ആക്സസ് പെർമിറ്റ് ഉള്ള വ്യക്തികൾ എന്നിവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.
വിമാനത്താവളത്തിന്റെ സുഗമമായ പ്രവർത്തനത്തിനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.




