ഒമാനിൽ ഈദുൽ ഫിത്വർ അവധി അഞ്ച് ദിവസം

മസ്‌കത്ത്: ഒമാനിൽ ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു. റമദാൻ 29 ആയ മാർച്ച് 19 മുതൽ അഞ്ച് ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി ബാധകമാകും.

അവധിയ്ക്ക് ശേഷം മാർച്ച് 24 ചൊവ്വാഴ്ച ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും.