
മസ്കത്ത്: ഒമാനിലെ മസ്കത്ത് ഗവർണറേറ്റിലെ മൗണ്ടൻ റോഡ്(അഖബത്ത് അൽ-അമിറാത്ത്-ബൗഷർ) അടച്ചിടും. കനത്ത മഴയുടെ സാഹചര്യത്തിലാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മുൻകരുതൽ നടപടിയായി റോഡ് അടച്ചിടാനാണ് തീരുമാനം.
യാത്രക്കാർ ദയവായി ഇതര വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും മഴക്കാലത്ത് ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.




