
മസ്കത്ത്: ഒമാനിൽ 15 വയസ്സുകാരിയെ കാണാതായി. ഷിരീൻ മഹ്മൂദ് ഷാബാൻ യഹ്യ എന്ന പെൺകുട്ടിയെയാണ് കാണാതായത്. പെൺകുട്ടിയെ കണ്ടെത്തുന്നതിനായി റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു. ബൗഷർ വിലായത്തിലെ അൽ ഗുബ്ര ഏരിയയിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയെ കണ്ടുകിട്ടുന്നവർ എത്രയും വേഗം റോയൽ ഒമാൻ പോലീസിനെ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 9999 എന്ന നമ്പറിൽ പോലീസ് ഓപ്പറേഷൻസ് സെന്ററുമായോ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.




