മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യണം; പൊതുജനങ്ങളോട് അഭ്യർത്ഥനയുമായി ഒമാൻ പരിസ്ഥിതി അതോറിറ്റി

മസ്‌കത്ത്: പരിസ്ഥിതി സംരക്ഷണത്തിന് പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് ഒമാൻ പരിസ്ഥിതി അതോറിറ്റി. മാലിന്യ നിക്ഷേപവും വന്യജീവി കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യണമെന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. താഴ്‌വരകളിൽ മാലിന്യം തള്ളുക, ജലസ്രോതസ്സുകൾ മലിനമാക്കുക, വന്യജീവികളെ ഉപദ്രവിക്കുക എന്നിവയുൾപ്പെടെയുള്ള ദോഷകരമായ രീതികൾ റിപ്പോർട്ട് ചെയ്തുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിൽ സജീവമായ പങ്ക് വഹിക്കണമെന്ന് പരിസ്ഥിതി അതോറിറ്റി താമസക്കാരോട് ആവശ്യപ്പെട്ടു.

വ്യക്തിഗത അവബോധവും സമയബന്ധിതമായ റിപ്പോർട്ടിംഗും ഭാവി തലമുറകൾക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പൗരന്മാരോട് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് അതോറിറ്റി നിർദ്ദേശം നൽകി.