നവീകരണ പ്രവർത്തനങ്ങൾ; സുഹാർ വ്യാവസായിക മേഖലയിലെ റോഡിൽ ഗതാഗത നിയന്ത്രണം

മസ്‌കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ വ്യാവസായിക മേഖലയിലെ റോഡ് ഭാഗികമായി അടച്ചിടും. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അടച്ചിടൽ. 16 ദിവസത്തേക്കാണ് ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ബാത്തിന മുനിസിപ്പാലിറ്റി അറിയിച്ചു.

സുഹാർ വ്യാവസായിക മേഖലയിലെ ഫലജ് അൽ അവഹി, വാഹന വിൽപന സമുച്ചയത്തിന് സമീപമുള്ള റോഡ് എന്നിവ ഏപ്രിൽ 27 തിങ്കളാഴ്ച വരെയാണ് അടച്ചിടുന്നത്. റോഡ് അടച്ചിടുന്ന സാഹചര്യത്തിൽ ഡ്രൈവർമാരും താമസക്കാരും ബദൽ വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.