അഭിമാന നേട്ടം; ഒമാൻ സുൽത്താന് അറബ് ടൂറിസം നെക്ലസ് ഓഫ് എക്‌സലന്റ് ക്ലാസ് പുരസ്‌കാരം

മസ്‌കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന് അറബ് ടൂറിസം ഓർഗനൈസേഷന്റെ അറബ് ടൂറിസം നെക്ലസ് ഓഫ് എക്‌സലന്റ് ക്ലാസ് പുരസ്‌കാരം. ടൂറിസം മേഖലയിലെ സംഭാവനകൾ മാനിച്ചാണ് അദ്ദേഹത്തിന് ഈ പുരസ്‌കാരം സമ്മാനിച്ചത്. അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഏകീകരണവും ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനുള്ള അംഗീകാരം കൂടിയാണിത്.

സൗദിയിലെ ഒമാൻ അംബാസിഡർ സയ്യിദ് നജീബ് ബിൻ ഹിലാൽ ബിൻ സൗദ് അൽ ബുസൈദി പുരസ്‌കാരം ഏറ്റുവാങ്ങി. ജിദ്ദയിൽ വെച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്.