
മസ്‌കത്ത്: വാഹന കള്ളക്കടത്ത് നടത്തുന്ന മൾട്ടി നാഷണൽ ഗ്രൂപ്പ് ഒമാനിൽ അറസ്റ്റിൽ. നിരവധി വാഹനങ്ങൾ കടത്താനുള്ള ഗ്രൂപ്പിന്റെ ശ്രമം അധികൃതർ പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേർ അറസ്റ്റിലായി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സംഘം നിരവധി വാഹനങ്ങൾ വാടകയ്ക്കെടുക്കുകയും ട്രാക്കിംഗ് ഉപകരണങ്ങൾ പ്രവർത്തനരഹിതമാക്കുകയും രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിക്കുകയും ഇതിനായി വ്യാജ രേഖകളും ലൈസൻസ് പ്ലേറ്റുകളും ഉപയോഗിക്കുകയും ചെയ്തിരുന്നു. പ്രതികൾക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്.




