രണ്ട് പേറ്റന്റുകൾ വിജയകരമായി രജിസ്റ്റർ ചെയ്ത് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി

മസ്‌കത്ത്: യുണൈറ്റഡ് സ്റ്റേറ്റ്‌സ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസ് യുഎസ്പിടിഒയിൽ രണ്ട് പേറ്റന്റുകൾ വിജയകരമായി രജിസ്റ്റർ ചെയ്ത് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി. ആദ്യത്തെ കണ്ടുപിടുത്തം ദോഷകരമായ രോഗകാരികളെ വേഗത്തിൽ കണ്ടെത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പോർട്ടബിൾ സെൻസറാണ്.

സുസ്ഥിര സൂക്ഷ്മജീവ കാർഷിക മാധ്യമ മേഖലയുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ പേറ്റന്റെന്ന് അധികൃതർ വ്യക്തമാക്കി.