
മസ്കത്ത്: വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒമാനിൽ ഒരാൾ പിടിയിൽ. നോർത്ത് അൽ ഷർഖിയയിലാണ് സംഭവം. അൽ മുദൈബി വിലായത്തിലെ ഒരു വീട്ടിൽ നിന്ന് 10,000 ഒമാൻ റിയാലിലധികം വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ഒരാളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. പ്രതിയ്ക്ക് എതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.




