
മസ്‌കത്ത്: നുഴഞ്ഞുകയറ്റക്കാർക്ക് സൗകര്യമൊരുക്കി നൽകിയ രണ്ട് പേർ ഒമാനിൽ അറസ്റ്റിൽ. ആഫ്രിക്കൻ പൗരത്വമുള്ള 23 നുഴഞ്ഞുകയറ്റക്കാർക്ക് സൗകര്യമൊരുക്കിയ രണ്ട് പേരെയാണ് ദുകം വിലായത്തിൽ നിന്നും റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പിടികൂടിയത്.
നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിച്ചുവെന്ന കുറ്റം ചുമത്തി എല്ലാ നുഴഞ്ഞുകയറ്റക്കാരെയും അറസ്റ്റ് ചെയ്തു. അൽ വുസ്ത ഗവർണറേറ്റിലെ പോലീസ് കമാൻഡാണ് ഈ ഓപ്പറേഷൻ നടത്തിയത്. അറസ്റ്റിലായവർക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്.




