ആംബുലൻസ് അപകടത്തിൽപ്പെട്ടു; ഒമാനിൽ ഡ്രൈവർ മരിച്ചു

മസ്‌കത്ത്: ഒമാനിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. വടക്കൻ ബാത്തിനയിലാണ് സംഭവം. ആംബുലൻസ് അപകടത്തിൽ ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ഡ്യൂട്ടി നിർവഹിക്കുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്തെത്തിയ എമർജൻസി ടീമുകൾ പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിന്റെ കാരണത്തെക്കുറിച്ചോ പരുക്കേറ്റവരെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.