
മസ്‌കത്ത്: ഒമാനിലെ പലസ്ഥലങ്ങളിലും താപനില ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് മഹൂത്ത് നഗരത്തിലാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ഡാറ്റ വ്യക്തമാക്കുന്നു. 46.3°C ഇവിടെ രേഖപ്പെടുത്തിയ താപനില.
24 മണിക്കൂറിനിടെ വിവിധ പ്രദേശങ്ങളിൽ 44°C ന് മുകളിൽ താപനില രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. അൽ മുദൈബി 45.8°C, അൽ ഖാബിൽ 45.5°C, ബിദിയ 44.9°C, ഫഹൂദ് 44.7°C, നിസ്വ 44.6°C, മുഖ്ഷിൻ, ഇസ്‌കി, മുഖൈസിന എന്നിവിടങ്ങളിൽ 44.3°C, ബഹ്ല 44.2°C, ജഅ്ലൂന 44°C എന്നിങ്ങനെയാണ് വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന താപനില.




