
മസ്കത്ത്: വാഹനാപകടത്തിൽ പരിക്കേറ്റ പൗരന്മാർക്ക് ഹെലികോപ്ടർ സഹായവുമായി റോയൽ ഒമാൻ പോലീസ്. അൽ ദഹ്രിയ ഗവർണറേറ്റിലെ എംപ്റ്റി ക്വാർട്ടറിൽ വാഹനാപകടത്തിൽ പരിക്കേറ്റ പൗരന്മാർക്കാണ് റോയൽ ഒമാൻ പോലീസ് ഹെലികോപ്ടർ സഹായം നൽകിയത്. ആവശ്യമായ വൈദ്യസഹായം നൽകാൻ വേണ്ടി ഇവരെ മസ്കത്ത് ഗവർണറേറ്റിലെ ഹെലികോപ്ടർ വഴി കൊണ്ടുപോയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.




