ബലിപെരുന്നാൾ; ഒമാനിൽ 82 തടവുകാർക്ക് പൊതുമാപ്പ്

മസ്‌കത്ത്: ബലിപെരുന്നാളിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള വിവിധ ജയിലുകളിൽ നിന്നും 382 തടവുകാർക്ക് പൊതുമാപ്പ് നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്നവർക്കാണ് മോചനം ലഭിക്കുക. ഒമാനി പൗരന്മാരും വിദേശ പൗരന്മാരും ഉൾപ്പെടെ 382 തടവുകാർക്ക് രാജകീയ മാപ്പ് ലഭിച്ചതായി റോയൽ ഒമാൻ പോലീസിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഒമാൻ സുൽത്താന്റെ മാനുഷിക സമീപനത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ പൊതുമാപ്പ്. ഈദ് അൽ-അദ്ഹ ആഘോഷ വേളയിൽ തടവുകാരുടെ കുടുംബങ്ങളെ കൂടി പരിഗണിച്ചാണ് നടപടിയെന്നും അധികൃതർ കൂട്ടിച്ചേർത്തു.