ഒമാനിൽ ആലയിൽ തീപിടുത്തം

മസ്‌കത്ത്: ഒമാനിൽ തീപിടുത്തം. മസ്‌കത്തിലെ സീബ് വിലായത്തിലെ ഒരു ആലയിലാണ് തീപിടുത്തം ഉണ്ടായത്. സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെന്റിലെ അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തിൽ ആർക്കും ആളപായമൊന്നും സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.