ആഭരണങ്ങൾ മോഷ്ടിച്ചു; ഒമാനിൽ പ്രവാസി അറസ്റ്റിൽ

മസ്‌കത്ത്: ഒമാനിൽ ആഭരണങ്ങൾ മോഷ്ടിച്ച പ്രവാസികൾ അറസ്റ്റിൽ. ലിവ വിലായത്തിലാണ് സംഭവം. ഏഷ്യൻ പൗരനാണ് അറസ്റ്റിലായത്. ഒരു ഏഷ്യൻ പ്രവാസിയുടെ വീട്ടിൽ നിന്നാണ് പ്രതി സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത്. നോർത്ത് അൽ ബാത്തിന ഗവർണറേറ്റ് പോലീസ് കമാൻഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്.