അപകടം കണ്ട് സഹായിക്കാനെത്തിയയാളുടെ വാഹനം മോഷ്ടിച്ചു കടന്നു കളഞ്ഞു; ഒമാനിൽ അറബ് പൗരൻ അറസ്റ്റിൽ

മസ്‌കത്ത്: ഒമാനിൽ വാഹനം മോഷ്ടിച്ച അറബ് പൗരൻ അറസ്റ്റിൽ. റുസ്താഖ് ഗവർണറേറ്റിലാണ് സംഭവം. ഒരു വാഹനാപകടത്തെത്തുടർന്ന് വാഹന ഉടമയെ സഹായിക്കാൻ വാഹനം നിർത്തിയപ്പോഴാണ് സ്വദേശി പൗരനായ യുവാവിന്റെ വാഹനം മോഷ്ടിക്കപ്പെട്ടത്. റോയൽ ഒമാൻ പോലീസിന്റെ സൗത്ത് അൽ ബത്തിന ഗവർണറേറ്റ് പോലീസ് കമാൻഡ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വാഹനാപകടത്തിൽപ്പെട്ടയാൾക്ക് സഹായം വാഗ്ദാനം ചെയ്യാൻ പൗരൻ വാഹനം നിർത്തിയപ്പോൾ. പ്രതി വാഹനം കൈവശപ്പെടുത്തി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിക്കെതിരായ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.