സലാല എസ്.എൻ.ഡി.പി യൂണിയൻ ഓണാഘോഷം സംഘടിപ്പിച്ചു

സലാല: സലാല എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. സലാല ഇന്ത്യൻ സോഷ്യൽ ക്ലബിൽ വെള്ളിയാഴ്ച നടന്ന ആഘോഷ പരിപാടികൾ വർണാഭമായ ഘോഷയാത്രയോടെയാണ് ആരംഭിച്ചത്.

യൂണിയൻ സെക്രട്ടറി ശ്രീ. സുനിൽ കാർത്തികേയൻ സ്വാഗതം ആശംസിച്ചു. യൂണിയൻ പ്രസിഡന്റ് ശ്രീ. രമേശ് കുമാർ കെ. കെ. അധ്യക്ഷത വഹിച്ചു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വകുപ്പ് ഡയറക്ടർ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഘവാസ് മുഖ്യാതിഥിയായി.

ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് ഡോ. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് സെക്രട്ടറി ശ്രീ. രഞ്ജിത് സിംഗ്, യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീ. സനീഷ്, ട്രഷറർ ശ്രീ. ജിജി മോഹൻ എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് നടന്ന ഓണസദ്യയിൽ യൂണിയൻ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച സംഗീത, നൃത്ത പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മലയാളികളുടെ സാംസ്കാരിക പാരമ്പര്യവും കൂട്ടായ്മയും നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് എസ്.എൻ.ഡി.പി യൂണിയൻ ഓണാഘോഷം സംഘടിപ്പിച്ചത്.

പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ശ്രീമതി രേഖ സുനിൽ രാജ്, സന്ധ്യ ഹരീഷ്, ശ്രീ. ബിജു ചന്ദ്രൻ, സതീഷ്, ശ്രീ. വിനോദ്, പ്രശോഭ്, അലിൻ, രതീഷ്, ഷാജി ബാബിൽ
സലീഷ്,സുബിത്,സലീഷ്മോഹനൻ,നിഷ സലീഷ്,അനിൽ,ഷാജി,
ദിനേശ്,മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.

യൂണിയൻ ജോയിന്റ് സെക്രട്ടറി ശ്രീ. ശ്യാം മോഹൻ നന്ദി പ്രകാശനം നടത്തി.