മത്സ്യത്തൊഴിലാളികൾക്കും നാവികർക്കും ജാഗ്രതാ നിർദ്ദേശവുമായി ഒമാൻ

മസ്‌കത്ത്: മത്സ്യത്തൊഴിലാളികൾക്കും നാവികർക്കും ജാഗ്രതാ നിർദ്ദേശവുമായി ഒമാൻ. മുസന്ദം ഗവർണറേറ്റിലെ റാസ് അൽ ഷെയ്ഖ് മസൂദിനോട് ചേർന്നുള്ള സമുദ്രമേഖലയിൽ മത്സ്യത്തൊഴിലാളികളും നാവികരും അതീവ ജാഗ്രത പാലിക്കണമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം (എംടിസിഐടി) അടിയന്തര മുന്നറിയിപ്പ് നൽകി.

2026 ഒക്ടോബർ 14 ന് GFS PRIDE എന്ന കണ്ടെയ്‌നർ കപ്പൽ മുങ്ങിയതിനെ തുടർന്നാണ് മുന്നറിയിപ്പ്. കപ്പൽ മുങ്ങിയതോടെ കണ്ടെയ്‌നറുകൾ കടലിലൂടെ ഒഴുകിനടക്കുന്ന അവസ്ഥയുണ്ടായി. ഈ കണ്ടെയ്‌നറുകളിൽ പലതും അപകടകരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ട്.

ഒഴുകിനടക്കുന്ന ഏതെങ്കിലും കണ്ടെയ്നറുകളെ സമീപിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യരുതെന്ന് മന്ത്രാലയം പൊതുജനങ്ങൾക്കും സമുദ്ര ഓപ്പറേറ്റർമാർക്കും കർശന നിർദ്ദേശം നൽകി. പൊങ്ങിക്കിടക്കുന്ന ചരക്കുകൾ കാണുകയാണെങ്കിൽ 7211134 എന്ന നമ്പറിൽ വിളിച്ച് ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.