മയക്കുമരുന്ന് കടത്ത്; ഒമാനിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ

മസ്‌കത്ത്: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് രണ്ട് പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. ബൗഷറിലാണ് സംഭവം. മസ്‌കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡിന് കീഴിലുള്ള ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബൗഷറിലെ വിലായത്തിലാണ് സംഭവം.

ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ, മരിജുവാന, സൈക്കോട്രോപിക് ഗുളികകൾ എന്നിവ ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. പ്രതികൾക്കെതിരെയുള്ള നിയമ നടപടികൽ പുരോഗമിക്കുകയാണ്.