
മസ്കത്ത്: ഒമാനിലെ സൗത്ത് ബാത്തിനയിൽ 2026-2027 സീസണിലേക്കുള്ള താൽക്കാലിക ശൈത്യകാല ക്യാമ്പുകൾക്കുള്ള അപേക്ഷകൾ ആരംഭിച്ചു. സൗത്ത് ബാത്തിന മുൻസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഗവർണറേറ്റിലെ അഞ്ച് വിലായത്തുകളിലായി 21 നിയുക്ത സ്ഥലങ്ങളിലാണ് ശൈത്യകാല ക്യാമ്പുകളുള്ളത്.
റുസ്താഖ്, ബർക, മുസന്ന, നഖൽ, വാദി അൽ മാവിൽ എന്നിവിടങ്ങളിലായാണ് നിയുക്ത ക്യാമ്പിംഗ് ഏരിയകളുള്ളത്. ക്യാമ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ക്യാമ്പ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന വിലായത്തിലെ ബന്ധപ്പെട്ട മുനിസിപ്പൽ വകുപ്പിൽ അവരുടെ അപേക്ഷകൾ സമർപ്പിക്കാം. ആറ് മാസത്തെ ക്യാമ്പിംഗ് സീസൺ, തണുത്ത കാലാവസ്ഥ ആസ്വദിക്കാനും സൗത്ത് ബാത്തിനയിലെ പ്രകൃതിദൃശ്യങ്ങൾ പര്യവേക്ഷണം ചെയ്യാനും താത്പര്യമുള്ളവർക്ക് മികച്ച അവസരമാണ്.




