സലാലയിൽ സ്പോഞ്ച് ഫാക്ടറിയിലും വെയർഹൗസിലും തീപിടുത്തം

മസ്‌കത്ത്: സലാലയിൽ തീപിടുത്തം. ഔഖാദ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു സ്‌പോഞ്ച് ഫാക്ടറിയിലും വെയർഹൗസിലുമാണ് തീപിടുത്തം ഉണ്ടായത്. ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗവർണറേറ്റിലുടനീളമുള്ള നിരവധി സിവിൽ ഡിഫൻസ്, ആംബുലൻസ് സെന്ററുകൾ അഗ്നിശമന പ്രവർത്തനങ്ങളിൽ പങ്കെടുത്തു. തീ നിയന്ത്രണ വിധേയമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.