Home Blog

ഉപഭോക്തൃ സുരക്ഷ; ഉത്പന്നങ്ങൾക്ക് ഗുണനിലവാര മാർക്ക് നിർബന്ധമാക്കാൻ ഒമാൻ

മസ്‌കത്ത്: പ്രാദേശിക വിപണിയിലെ ഉത്പന്നങ്ങൾക്ക് ഗുണനിലവാര മാർക്ക് നിർബന്ധമാക്കാൻ ഒമാൻ. പ്രാദേശിക വിപണിയിൽ വിൽക്കുന്ന ബാധകമായ ഉൽപ്പന്നങ്ങളിൽ ഒമാനി ഗുണനിലവാര മാർക്ക് ഉപയോഗിക്കുന്നതിന് എല്ലാ നിർമ്മാതാക്കൾ, ഇറക്കുമതിക്കാർ, റീട്ടെയിൽ, വിതരണ സ്ഥാപനങ്ങൾ എന്നിവർ...

ഒമാൻ തീരത്ത് നേരിയ ഭൂചലനം

മസ്‌കത്ത്: ഒമാൻ തീരത്ത് നേരിയ ഭൂചലനം. ശനിയാഴ്ച പുലർച്ചെയാണ് 2.6 തീവ്രതയുള്ള നേരിയ ഭൂകമ്പം രേഖപ്പെടുത്തിയത്. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. അറബിക്കടലിൽ പ്രാദേശിക സമയം പുലർച്ചെ...

വിവാഹപൂർവ്വ ആരോഗ്യ പരിശോധന നിർബന്ധമാക്കി ഒമാൻ

മസ്‌കത്ത്: സ്വദേശികൾക്ക് വിവാഹപൂർവ്വ ആരോഗ്യ പരിശോധന നിർബന്ധമാക്കി ഒമാൻ. കുടുംബാരോഗ്യം സംരക്ഷിക്കുന്നതിനും ജനിതക-പകർച്ചവ്യാധി രോഗങ്ങൾ തടയുന്നതിനുമാണ് നടപടി. ജനുവരി ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വന്നു. പങ്കാളികളിൽ ഒരാൾ ഒമാൻ പൗരനാണെങ്കിൽ രാജ്യത്തിന് അകത്തോ...

2026 ലെ ബജറ്റ്; റോഡുകൾക്കായി 270 കോടി റിയാൽ വകയിരുത്തി ഒമാൻ

മസ്‌കത്ത്: രാജ്യത്തെ റോഡുകൾ വികസിപ്പിക്കാനുള്ള പദ്ധതിയുമായി ഒമാൻ. 2026 ലെ ഒമാൻ ബജറ്റിൽ ഏകദേശം 2,525 കിലോമീറ്റർ റോഡുകൾക്കായി 270 കോടി റിയാൽ വകയിരുത്തി. വിവിധ ഗവർണറേറ്റുകളിലെ പ്രധാന, ആഭ്യന്തര റോഡുകൾക്കാണ് ബജറ്റിൽ...

വേതന സംരക്ഷണ സംവിധാനത്തിൽ വീഴ്ച വരുത്തരുത്; കമ്പനികൾക്ക് നിർദ്ദേശവുമായി ഒമാൻ

മസ്‌കത്ത്: വേതന സംരക്ഷണ സംവിധാനത്തിൽ വീഴ്ച വരുത്തരുതെന്ന് കമ്പനികളെ ഓർമ്മപ്പെടുത്തി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. സാമ്പത്തിക പിഴകൾ ഒഴിവാക്കാൻ തൊഴിലുടമകൾ തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് കൈമാറേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വേതന...

മസ്‌കത്ത് നൈറ്റ്സ്; ഇത്തവണ എട്ട് വേദികൾ, ഓരോ വേദികളിലും വൈവിധ്യമാർന്ന പരിപാടികൾ

മസ്‌കത്ത്: മസ്‌കത്ത് നൈറ്റ്സിന് ഇത്തവണ എട്ട് വേദികൾ. ഓരോ വേദികളിലും നടക്കുക വൈവിധ്യമാർന്ന പരിപാടികളായിരിക്കും. ജനുവരി ഒന്ന് മുതൽ 31 വരെയാണ് മസ്‌കത്ത് നൈറ്റ്സ് നടക്കുന്നത്. എട്ട് വേദികളിലായി വിപുല സാംസ്‌കാരിക, വിനോദ...

കെട്ടിട നിർമാണ മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിച്ചില്ലെങ്കിൽ പിഴ; മസ്കത്ത് നഗരസഭ

മസ്‌കത്ത്: കെട്ടിട നിർമാണ മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി മസ്‌കത്ത് നഗരസഭ. പൊതു ഇടങ്ങളിലോ തുറന്ന ചത്വരങ്ങളിലോ വാദികളിലോ മാലിന്യം തള്ളുന്നത് കണ്ടെത്തിയാൽ 1,000 റിയാൽ പിഴ ഈടാക്കുമെന്നാണ്...

മസ്‌കത്ത് വിമാനത്താവളത്തിലെ ടാക്‌സി സേവനങ്ങൾക്ക് പുതിയ ഇടം

മസ്‌കത്ത്: മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ടാക്സി സർവീസുകൾക്ക് ഇനി പുതിയ ഇടം. ഇനി മുതൽ ടാക്സി സർവീസുകൾ ലെവൽ 0-ലാണ് പ്രവർത്തിക്കുക. ഒമാൻ എയർപോർട്ട്സ് ആണ് ഇക്കാര്യം അറിയിച്ചത്. പുതിയ ടാക്സി സർവീസസ് കൗണ്ടറിലേക്കും...

വാദിയിൽ കുളിക്കാനിറങ്ങി; ഒമാനിൽ മലയാളി യുവാവ് മുങ്ങിമരിച്ചു

മസ്‌കത്ത്: ഒമാനിൽ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. കാസർഗോഡ് സ്വദേശി അബ്ദുല്ല ആഷിക് ആണ് മരിച്ചത്. മസ്‌കത്ത് - റോഡിലെ വാദി ഷാബിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് യുവാവ് മുങ്ങി മരിച്ചത്. ജോലിയുടെ...

ഒമാനിൽ വാഹനാപകടം; കുറ്റ്യാടി സ്വദേശി മരിച്ചു

മസ്‌കത്ത്: ഒമാനിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് കുറ്റ്യാടി പാലേരി ചെറിയ കുമ്പളം വാഴയിൽ അസ്ഹർ ഹമീദാണ് മരിച്ചത്. 35 വയസായിരുന്നു. ഖാബൂറയിൽ കാർ അപകടത്തിൽപെട്ടാണ് അസ്ഹർ ഹമീദ് മരിച്ചത്. അസ്ഹർ...
error: Content is protected !!