നാട്ടിലേക്ക് പണം അയയ്ക്കാൻ ആഗ്രഹിക്കുന്ന ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്കിത് ഉചിതമായ അവസരമാണിത്. ഈ വർഷത്തെ ഏറ്റവും വലിയ വിനിമയ നിരക്കാണ് ഇപ്പോൾ ഉള്ളത്. ഒരു ഒമാൻ റിയാൽ ഇപ്പോൾ നാട്ടിൽ 197.55 രൂപയാണ്. ഇന്നലെ ഇത് 197.51 ആയിരുന്നു. ഡോളർ വിനിമയത്തിലും, എണ്ണ വിലയിലുമുണ്ടായ മാറ്റമാണ് ഇതിന് കാരണം. ഒമാനിലെ മുഴുവൻ പ്രവാസികൾക്കും ഈ സാഹചര്യം പ്രയോജനപ്പെടുത്താം.