സുപ്രീം കമ്മറ്റിയുടെ നിർണ്ണായക തീരുമാനം ; പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങൾക്ക് നിരോധനം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒമാനിലെ പള്ളികളിലും ഹാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും വിവാഹ ആഘോഷങ്ങളും
മരണാനന്തര ചടങ്ങുകളും മറ്റു പരിപാടികളും ഇന്ന് മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നതിനും പരിപാടികൾ സംഘടിപ്പിക്കുന്നതിനുമുള്ള നിരോധനം ഇപ്പോഴും നിലവിലുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കി.

ഒമിക്രോൻ വ്യാപന സാധ്യത മുൻനിർത്തിയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.