ഒമാനിൽ 24 മണിക്കൂറിനിടെ പുതിയതായി 22 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,783 ആയി. ഇതിൽ 3,00,122പേരും രോഗമുക്തരായിട്ടുണ്ട്. പുതിയതായി 8 പേർക്ക് രോഗം ഭേദമായി. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്.
കോവിഡിനെ തുടർന്ന് പുതിയ മരണങ്ങളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 4113 പേർക്കാണ് കോവിഡിനെ തുടർന്ന് ഒമാനിൽ മരണപ്പെട്ടത്. നിലവിൽ 11 പേരാണ്t ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 3 പേർ ഐ.സി.യുവിലാണ്.