ഒമാനിൽ നിന്നും കേരളത്തിലെത്തിയ പ്രവാസിക്ക് ഒമിക്രോൻ

ഒമാനിൽ നിന്നും കേരളത്തിലെത്തിയ പ്രവാസിക്ക് ഒമിക്രോൻ സ്ഥിരീകരിച്ചു. ടാൻസാനിയയിൽ നിന്ന് ഒമാൻ വഴി മലപ്പുറത്ത് എത്തിയ മംഗലാപുരം സ്വദേശിക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഈ മാസം 14ന് ഒമാനിൽ നിന്നുള്ള വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ഉടൻ ഇദ്ദേഹത്തെ ആർ.ടി.പി.സിആർ നടത്തുകയും വൈറസ് ബാധ കണ്ടെത്തുകയും ചെയ്തു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

യാത്രാ രേഖകൾ പരിശോധിച്ചപ്പോൾ രണ്ടാഴ്ച മുൻപ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ സന്ദർശിച്ചതായി കണ്ടെത്തുകയും സാംപിൾ പരിശോധനക്ക് അയക്കുകയുമായിരുന്നു. ഈ വിമാനത്തിൽ യാത്ര ചെയ്തവരോട് ജാഗ്രത പാലിക്കാനും സ്വയം നിരീക്ഷണത്തിൽ കഴിയാനും അധികൃതർ അറിയിച്ചു.