ഒമാനിൽ ന്യുനമർദ്ദ മുന്നറിയിപ്പ്

ഒമാനിൽ വരും ദിവസങ്ങളിൽ അതി ശക്തമായ ന്യുനമർദ്ദം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച ആരംഭിക്കുന്ന ന്യുനമർദ്ദം അനവധി ദിവസങ്ങൾ നീണ്ട് നിൽക്കും. സുൽത്താനേറ്റിന്റെ വടക്കൻ മേഖലകളിൽ ആകും ഇതിന്റെ പ്രഭാവം ശക്തമായി അനുഭവപ്പെടുക. പൊതു ജനങ്ങൾ കൃത്യമായ ജാഗ്രത പാലിക്കേണ്ടതാണ്. ഒമാൻ മെട്രോളജി ആണ് ഇക്കാര്യം അറിയിച്ചത്.