ഒമാനിൽ 24 മണിക്കൂറിനിടെ പുതിയതായി 69 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,05,174 ആയി. ഇതിൽ 3,00,314 പേരും രോഗമുക്തരായിട്ടുണ്ട്. പുതിയതായി 23 പേർക്ക് രോഗം ഭേദമായി. 98.4 ശതമാനമാണ് രോഗമുക്തി നിരക്ക്.
കോവിഡിനെ തുടർന്ന് പുതിയ മരണങ്ങളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 4114 പേർക്കാണ് കോവിഡിനെ തുടർന്ന് ഒമാനിൽ മരണപ്പെട്ടത്. നിലവിൽ 13 പേരാണ്t ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 2 പേർ ഐ.സി.യുവിലാണ്.