ഒമാനിലെ ബിരുദധാരികളായ പ്രവാസികൾ ശ്രദ്ധിക്കുക; സുൽത്താൻ ഖബൂസ് സർവകലാശാലയിൽ അപേക്ഷ ക്ഷണിച്ചു

ഒമാനിലെ ബിരുദധാരികളായ പ്രവാസികൾ ശ്രദ്ധിക്കുക; സുൽത്താൻ ഖബൂസ് സർവകലാശാലയിൽ അപേക്ഷ ക്ഷണിച്ചു

സുൽത്താൻ ഖബൂസ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒമാൻ പൗരൻമാർക്കും പ്രവാസികൾക്കും അപേക്ഷ സമർപ്പിക്കാനാകും. 2022/23 അധ്യയന വർഷത്തേക്കുള്ള അഡ്മിഷനാണ് ആരംഭിക്കുന്നത്. നാളെ മുതൽ ഫെബ്രുവരി 28 വരെ അപേക്ഷകൾ സമർപ്പിക്കാം. 69 മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്കും 34 പിഎച്ച്ഡി പ്രോഗ്രാമുകൾക്കും 4 ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകൾക്കുമാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കായി വിവിധ തരത്തിലുള്ള സ്കോളർഷിപ്പുകളും യൂണിവേഴ്സിറ്റി നൽകുന്നുണ്ട്.