മസ്ക്കറ്റിലെ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മസ്ക്കറ്റിലെ പ്രധാന പാതയായ അൽ ഖർജിയ സ്ട്രീറ്റ് അറ്റകുറ്റ പണികൾക്കായി അടച്ചു. ഇന്നലെ വൈകിട്ട് മുതൽ ജനുവരി 8 ശനിയാഴ്ച വരെയാണ് റോഡിൽ ഭാഗിക വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. അൽ ഷറ്റി സ്ട്രീറ്റ് കഴിഞ്ഞ് മിനിസ്ട്രീസിലേക്കുള്ളപാതയാണ് പൂർണമായും അടച്ചിരിക്കുന്നത്. റോഡിന്റെ തകരാറിലായ ഭാഗങ്ങൾ വൃത്തിയാക്കുകയാണ്. ഈ സാഹചര്യത്തിൽ യാത്രികർ ബദൽ സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.