ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതു അവധി പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്നതിനാൽ ഒമാനിലെ ഏതാനും ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. മസ്ക്കറ്റ്, തെക്കൻ ശർഖിയ, വടക്കൻ ശർഖിയ, തെക്കൻ ബാതിനാ, വടക്കൻ ബാതിനാ, അൽ ബറൈമി, അൽ ദാഹിറ, അൽ ദാഖിലിയ, ഗവർണറേറ്റുകളിലെ സ്ഥാപനങ്ങൾക്കാണ് അവധി. ക്ലാസുകൾക്ക് പുറമെ ഇന്നേ ദിവസം നിശ്ചയിച്ചിട്ടുള്ള മുഴുവൻ പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്. അതെ സമയം ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ അറിയിപ്പ് ബാധകമല്ല.