ഒമാനിൽ ശക്തമായ കടൽക്ഷോഭത്തിന് സാധ്യത

ഒമാനിൽ ശക്തമായ കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തിരമാലകൾ 3 മീറ്റർ വരെ ഉയരുമെന്നതിനാൽ തീര പ്രദേശങ്ങളിൽ ജീവിക്കുന്നവർ കൃത്യമായ ജാഗ്രത ഉറപ്പു വരുത്തേണ്ടതാണ്. മുസന്തം ഗവർണറേറ്റിന് സമീപത്തെ അറബിക്കടൽ തീരത്ത് ആകും കടൽക്ഷോഭം ഗുരുതരമായി അനുഭവപ്പെടുക. വടക്കു കിഴക്കൻ കാറ്റിന്റെ പ്രഭാവത്തെ തുടർന്നാണ് കടൽക്ഷോഭം ഉണ്ടാകുന്നത്.