ശാരീരിക പരമായ അവശതകൾ നേരിടുന്നവർക്കായി ഒമാനിൽ 42 സർക്കാർ – സ്വകാര്യ റീഹാബിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നതായി സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ മൂവായിരത്തിലധികം പേർക്ക് ഈ സെന്ററുകളിൽ നിന്ന് സേവനങ്ങൾ ലഭിക്കുന്നുണ്ട്. മന്ത്രാലയത്തിന് കീഴിൽ 32,522 പേർക്കാണ് ഡിസബിലിറ്റി കാർഡ് നൽകിയിട്ടുള്ളത്. ഇതിൽ 21,074 പേർ പുരുഷൻമ്മാരും 11,448 പേർ സ്ത്രീകളുമാണ്. 422 സാങ്കേതിക പ്രവർത്തകരാണ് നിലവിൽ ഈ റീഹാബിലിറ്റേഷൻ സെന്ററുകളിൽ സേവനമനുഷ്ടിക്കുന്നത്.
Home Uncategorized ഒമാനിൽ 42 സർക്കാർ – സ്വകാര്യ റീഹാബിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നതായി സാമൂഹിക ക്ഷേമ മന്ത്രാലയം