ഒമാനിൽ 539 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 119 പേർക്ക് രോഗമുക്തി; ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു

covid updates oman

ഒമാനിൽ 24 മണിക്കൂറിനിടെ പുതിയതായി 539 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,08,261 ആയി. ഇതിൽ 3,01,083 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 119 പേർക്ക് രോഗം ഭേദമായി. 97.7 ശതമാനമാണ് രോഗമുക്തി നിരക്ക്.

കോവിഡിനെ തുടർന്ന് ഒരു മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതുവരെ 4119 പേർക്കാണ് കോവിഡിനെ തുടർന്ന് ഒമാനിൽ മരണപ്പെട്ടത്. നിലവിൽ 40 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 6 പേർ ഐ.സി.യുവിലാണ്.